Latest NewsNewsGulf

പ്രവാസികളുടെ ശ്രദ്ധയ്ക്ക് : ഇന്ത്യന്‍ രൂപ വീണ്ടും ശക്തി പ്രാപിയ്ക്കുന്നു

 

ദുബായ് : ഇന്ത്യന്‍ രൂപ ഈ വര്‍ഷം ആഗോളതലത്തില്‍ നില മെച്ചപ്പെടുത്തി. പ്രവാസികള്‍ക്ക് നാട്ടിലേക്കു പണം അയക്കാനും വസ്തു വാങ്ങാനും പറ്റിയ സമയമാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തി. യുഎസ് ഡോളര്‍ യുഎഇ ദിര്‍ഹം എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ നില മെച്ചപ്പെട്ടതയാണ് കാണിക്കുന്നത്. കഴിഞ്ഞയാഴ്ച ആര്‍ബിഎ പ്രഖ്യാപിച്ച കുറഞ്ഞ പലിശ നിരക്ക് ഇതിനു സഹായകമായി എന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ഇന്ത്യന്‍ രൂപ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആഗോള തലത്തില്‍ ഇന്ത്യന്‍ രൂപക്ക് 7% വര്‍ദ്ധനാവാണ് രേഖപ്പെടുത്തിയത്.

ആര്‍ബിഐ റിപോ നിരക്ക് കഴിഞ്ഞ 10 മാസത്തിനിടെ 0.25% കുറച്ചു 6% ആക്കിയിരുന്നു ഇതും ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കാന്‍ കാരണമായതായി സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആര്‍ബിഐ യുടെ ഈ നിലപാട് തുടര്‍ന്നാല്‍ ഇന്ത്യന്‍ രൂപ ഇനിയും നില മെച്ചപ്പെടുത്താന്‍
സാധ്യതയുണ്ടെന്നു എമിരേറ്റ്‌സ് എന്‍ ബി ഡി റിസര്‍ച്ച് അനലിസ്റ്റ് ആദിത്യ പുഗാലിയ പറയുന്നു. അതേസമയം ബ്രോഡ് യു എസ് ഡോളര്‍ ഇടിഞ്ഞതും ഇന്ത്യന്‍ രൂപക്ക് നേട്ടമായി.

വിദേശ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹാരികളിലേക്ക് പണം നിക്ഷേപിച്ചതും ഇന്ത്യന്‍ രൂപയുടെ നില ഉയരാന്‍ കാരണമായി. യു എ ഇ എക്‌സ്‌ചേഞ്ച് സിഇഓ പ്രമോദ് മങ്ങാട്ട് ആര്‍ബിഐ നയമാണ് ഇന്ത്യന്‍ രൂപ നില മെച്ചപ്പെടുതിയതെന്നു ചൂണ്ടിക്കാട്ടി. 2010 നു ശേഷം ഏഷ്യയിലെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായ ഇന്ത്യ കടമെടുക്കുന്നത് കുറഞ്ഞതും ഇതിനു പുറമെ ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിരതയും ഒരു കാരണമായി സാമ്പത്തിക വിദഗ്ദ്ധര്‍ കണക്കാക്കുന്നു.

ഈയൊരു സാഹചര്യം മുന്‍നിര്‍ത്തി പ്രവാസികളോട് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button