
ന്യൂഡല്‍ഹി: വിരമിച്ച െഎ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് സിവില്‍ സര്‍വിസിലെ ഉന്നത തസ്തികകളില്‍ വീണ്ടും അവസരം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാറിെന്റ വിവിധ മന്ത്രാലയങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ തന്നെ ഇൗ ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കാനാണ് ആലോചന. രാജ്യസഭ സെക്രട്ടറി, കംട്രോളര്‍-ഒാഡിറ്റര്‍ ജനറല്‍ ഒാഫ് ഇന്ത്യ, യു.പി.എസ്.സി അംഗം, ട്രേഡ് പ്രേമാഷന് ഒാര്ഗനൈസേഷന് ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ തുടങ്ങിയ സുപ്രധാനമേഖലകളാണ് പുനര്‍നിയമനത്തിന് കേന്ദ്രം ആലോചിക്കുന്നത്.
മുന്‍ ഉൗര്‍ജ സെക്രട്ടറി പി.കെ. പൂജാരി, ആഭ്യന്തരസെക്രട്ടറി പദവിയില്‍ നിന്ന് ആഗസ്റ്റില്‍ വിരമിക്കുന്ന രാജീവ് മെഹ്ര്ഷി, ഫിനാന്‍ഷ്യല്‍ സര്‍വിസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയുന്ന അഞ്ജുലി ചിബ് ദുഗല്‍, മുന്‍ എക്സ്പെന്‍ഡിചര്‍ സെക്രട്ടറി ആര്. പട്വാള്‍, സാമ്ബത്തികകാര്യ വകുപ്പ് സെക്രട്ടറി ശക്തികാന്ത ദാസ് തുടങ്ങിയവരൊക്കെ പുതിയ തീരുമാനത്തിെന്റ അടിസ്ഥാനത്തില്‍ വീണ്ടും തിരിച്ചുവന്നേക്കും.
ഇതുസംബന്ധിച്ച തീരുമാനം ഉടന്‍ സര്‍ക്കാര്‍ കൈക്കൊള്ളും. മോദി സര്‍ക്കാറില്‍ വിവിധ മന്ത്രാലയങ്ങളില്‍ സുപ്രധാന തസ്തികകളില്‍ നയപരിപാടികള്‍ നടപ്പാക്കുന്ന പലര്‍ക്കും വിരമിക്കല്‍ ഒരു തടസ്സമാവാതെ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ വഴിയൊരുക്കുക കൂടിയാണ് ഇൗ നീക്കത്തിന് പിന്നില്‍. ഇതിനകം തന്നെ ജോയന്റ് സെക്രട്ടറി, അഡീഷനല്‍ സെക്രട്ടറി, സെക്രട്ടറി തലത്തില്‍ പല ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ വീണ്ടും നിയമിച്ച് തുടങ്ങിയിട്ടുണ്ട്.
അതേസമയം, നിര്‍ണായക തസ്തികകളില്‍ ഇരിക്കുന്നവര്‍ വിരമിക്കുന്നതിലൂടെ നയപരിപാടികളുടെ നടത്തിപ്പിെന്റ തുടര്‍ച്ച നഷ്ടപ്പെടരുതെന്ന നിലപാടാണ് കേന്ദ്രത്തിന്. നേരേത്ത കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, എന്‍.ജി.ഒകള്‍ തുടങ്ങിയവ ഉള്‍പ്പെടെ സ്വകാര്യമേഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും സിവില്‍ സര്വിസിെന്റ വാതില്‍ തുറന്നുകൊടുക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു.
Post Your Comments