CinemaLatest NewsMovie SongsEntertainment

അല്‍ജസീറ ചാനല്‍ നിരോധിക്കാന്‍ തീരുമാനം

അല്‍ജസീറ ചാനല്‍ നിരോധിക്കാന്‍ ഇസ്രയേല്‍ അധികൃതരുടെ തീരുമാനം. സൗദി സഖ്യരാജ്യങ്ങളോട് ഐക്യം പ്രഖ്യാപിച്ചുകൊണ്ടാണ് നടപടി. ഇസ്രയേല്‍ കമ്യൂണിക്കേഷന്‍ മന്ത്രി അയൂബ് കാരയാണ് അല്‍ജസീറ ചാനല്‍ രാജ്യത്ത് നിരോധിക്കാന്‍ തീരുമാനിച്ചതായി വെളിപ്പെടുത്തിയത്. അല്‍ജസീറയുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇസ്രയേലില്‍ ജോലിചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തും.

എന്നുമുതല്‍ക്കാണ് ചാനല്‍ നിരോധിക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ല. അല്‍ജസീറ നിരോധിക്കുന്നത് സംബന്ധിച്ച്‌ ഇസ്രയേല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ജറുസലേമിലെ ബ്രോഡ്കാസ്റ്റേഴ്സ് ബ്യൂറോ ചീഫായ വാലിദ് അല്‍ ഒമാരി വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button