വിദ്യാർത്ഥിനികളെ ദുരുപയോഗം ചെയ്തശേഷം ഇന്റർനെറ്റിൽ അവരുടെ മോശമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത അധ്യാപകനെതിരെ നടപടിയെടുക്കാതെ പൊലീസ്. അസമിലെ കാട്‌ലിചെറിലാണ് ഈ സംഭവം. ഇവിടുത്തെ മോഡൽ ഹൈസ്കൂൾ അധ്യാപകനായ ഫയ്സുദ്ദിൻ ലസ്കറാണ് ഇതിന് പിന്നിൽ. സ്കൂൾകുട്ടികളെ കൂടെയിരുത്തി അശ്ലീല ചിത്രങ്ങളെടുക്കുകയും ശേഷം ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.
ഫോട്ടോസ് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചതോടെ പീഡനത്തിന് ഇരയായ കുട്ടികളുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. എന്നാല്‍ അധ്യാപകനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് ഇവരെ ഇതുവരെയും അറസ്റ്റ് ചെയ്യാൻ തയാറായിട്ടില്ല. മാത്രമല്ല, ചിത്രങ്ങള്‍ എടുക്കാന്‍ സഹായിച്ചതാരാണെന്നോ മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോയെന്നതിനെക്കുറിച്ചും ഇതുവരെയും വിവരം ലഭിച്ചിട്ടില്ല. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻപ് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഫയ്സുദ്ദിന്റെ വിരൽ നാട്ടുകാർ മുറിച്ചിരുന്നു.
Post Your Comments