Latest NewsKeralaNews

തൃശ്ശൂരില്‍ ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ ജനനേന്ദ്രിയത്തില്‍ വള; അന്വേഷണം തുടങ്ങി, ചില ഗ്രൂപ്പുകളും നിരീക്ഷണത്തില്‍

തൃശൂര്‍•തൃശ്ശൂരില്‍ ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ ജനനേന്ദ്രിയത്തില്‍ വള കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പോലീസ്. ഇതേത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

ദേശീയപാതയില്‍ കൊടുങ്ങല്ലൂരിനും ചാവക്കാടിനും ഇടയില്‍ വച്ചാണ് യുവാവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോഴാണ് “വള” പോലീസ് സര്‍ജ്ജന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ഇദ്ദേഹം ഇക്കാര്യം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

ഏതെങ്കിലും ആചാരത്തിന്റെ ഭാഗമാണോ ഇതെന്നും പോലീസ് അന്വേഷിക്കുന്നു. ഒപ്പം ചില ഗ്രൂപ്പുകളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. വല്ല ലഹരി മരുന്ന് ഗ്രൂപ്പുകാരുടെ രഹസ്യ കോഡാണോ ഇതെന്നും പോലീസ് സംശയിക്കുന്നുണ്ട്.

അടുത്തകാലത്തായി കൊച്ചിയിലും പറവൂരിലും അടക്കം കേരളത്തിന്റെ പല ഭാഗങ്ങളിലും സാത്താന്‍ സേവക്കാരുടെ സാന്നിധ്യം ഉണ്ടെന്ന് റിപ്പോര്‍ട്ട് ഉള്ളതിനാല്‍ ആ വഴിക്കും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button