ന്യൂഡല്‍ഹി: പ്രീമിയം ട്രെയിനുകളില്‍ തിരക്കിനനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന ഫ്ലെക്സി നിരക്ക് സംവിധാനം വന്നതോടുകൂടി റെയിൽവെയുടെ വരുമാനത്തിൽ വർദ്ധനവ്. പദ്ധതി നടപ്പാക്കി ഒരു വര്‍ഷത്തിനകം 540 കോടി നേടാനായെന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായെന്നും അതിനാല്‍ തന്നെ യാത്രക്കാര്‍ ഈ പദ്ധതിക്ക് എതിരല്ലെന്നും ഫ്ലെക്സി നിരക്ക് നിര്‍ത്താന്‍ ഉദ്ദേശമില്ലെന്നും അധികൃതർ അറിയിച്ചു.
ഫെക്സി നിരക്ക് പ്രകാരം തിരക്കുള്ള സീസണുകളില്‍ ആകെ ടിക്കറ്റുകളുടെ 10 ശതമാനം മാത്രമാണ് സാധാരണ നിരക്കില്‍ ലഭ്യമാവുക. ഇതുകഴിഞ്ഞുള്ള ഓരോ 10 ശതമാനത്തിനും നിരക്ക് വ്യത്യാസപ്പെടും. ഇതിലൂടെ തുരന്തോ വണ്ടികള്‍ 140 കോടിയും ശതാബ്ദി വണ്ടികള്‍ 120 കോടിയുമാണ് വരുമാനം നേടിയത്. പദ്ധതി പ്രകാരം മാസത്തില്‍ 80 കോടിയുടെ അധിക വരുമാനമാണ് റെയില്‍വെയ്ക്ക് ഉണ്ടായത്.
Post Your Comments