Latest NewsUSANewsInternational

അവധി എടുക്കുന്നതില്‍ ട്രംപിന്റെ സ്ഥാനം അറിയാം

വാ​ഷിം​ഗ്ട​ൺ: അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഏറ്റവും കൂടുതല്‍ അവധി എടുത്തുവെന്ന ബഹുമതി ഇനി ഡോ​ണ​ൾ​ഡ് ട്രം​പിന്. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ട്രം​പ് ത​ന്‍റെ 17 ദിവസത്തെ അവധിയ്ക്ക് തുടക്കം കുറിക്കും. ഈ അവധി പൂര്‍ത്തിയാക്കി തിരിച്ചെത്തിയാല്‍ ഈ വര്‍ഷം ട്രംപ് എടുത്ത അവധിയുടെ എണ്ണം 57 ആകും. എട്ടു മാസത്ത്തിനിടെയാണ് ട്രംപ് 57 അവധികള്‍ എടുത്തത്.

മറ്റെല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരും ഇക്കാര്യത്തില്‍ പിന്നിലാണ്. 2009ൽ ​ഒ​ബാ​മ 26 ലീ​വു​ക​ൾ മാ​ത്ര​മാ​ണ് എ​ടു​ത്ത​ത്. ആ ​വ​ർ​ഷ​മാ​ണ് അ​ദ്ദേ​ഹം ഏ​റ്റ​വും കൂ​ടു​ത​ൽ അ​വ​ധി​ക​ളെ​ടു​ത്ത​തെ​ന്നാ​ണ് വി​വ​രം. നി​ല​വി​ൽ 69 അ​വ​ധി​യെ​ടു​ത്ത ജോ​ർ​ജ് ഡ​ബ്ല്യു ബു​ഷാ​ണ് ഇ​ക്കാ​ര്യ​ത്തിൽ
മു​ന്നിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button