കൊച്ചി: അറിയാതെ ചെയ്തുപോയ കുറ്റത്തിന് സ്വന്തം ജീവന്‍ നല്‍കി തന്നെ പ്രായശ്ചിത്വം ചെയ്യുന്ന യുവാവ് മാതൃകയാകുന്നു. കൈപ്പിഴവ് മൂലം അച്ഛന്റെ സഹോദരന്‍ കൊല്ലപ്പെട്ട കേസില്‍ സുകുമാരന്‍ നായര്‍ വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞു. ശിക്ഷ കഴിഞ്ഞിറങ്ങിയിട്ടും കുറ്റബോധം മാറിയില്ല. തന്റെ ജീവന്‍ പകുത്ത് നല്‍കി മറ്റൊരു ജീവന്‍ രക്ഷിക്കാന്‍ ഒരുങ്ങുകയാണ് സുകുമാരന്‍ നായര്‍.
10 വര്‍ഷമാണ് സുകുമാരന്‍ നായര്‍ ജയിലില്‍ കഴിഞ്ഞത്. മാപ്പര്‍ഹിക്കാത്ത തെറ്റാണ് താന്‍ ചെയ്തതെന്ന തിരിച്ചറിവോടെയാണ് പട്ടാമ്പി പള്ളിപ്പുറം സ്വദേശിയായ സുകുമാരന്‍ ജയിലിലെ ഓരോ ദിനവും കഴിച്ചുകൂട്ടിയിരുന്നത്. 2007 മെയില്‍ അതിര്‍ത്തി തര്‍ക്കത്തിനിടയില്‍ സംഭവിച്ച കൈപ്പിഴവ് നഷ്ടമാക്കിയത് പിതൃസഹോദരന്റെ ജീവനാണ്. തെറ്റ് ഏറ്റുപറഞ്ഞ് പോലിസ് സ്റ്റേഷനില്‍ ഹാജരായ സുകുമാരന്‍ കോടതിയിലും നിലപാട് ആവര്‍ത്തിച്ചു. കണ്ണൂരിലെ ജയില്‍ ഉദ്യോഗസ്ഥരുടെയും സഹ തടവുകാരുടെയും പ്രിയങ്കരനായി മാറിയ സുകുമാരനെ അധികൃതര്‍ തന്നെ മുന്‍കൈയെടുത്ത് പിന്നീട് തിരുവനന്തപുരത്തെ തുറന്ന ജയിലേക്ക് മാറ്റുകയായിരുന്നു.
ജയിലില്‍ വെല്‍ഡിങ് ജോലികള്‍ നടത്തിയിരുന്ന സുകുമാരന്‍ ഇതിനിടെയാണ് സാമൂഹ്യപ്രവര്‍ത്തക ഉമാപ്രേമന്‍ രചിച്ച ‘നിലാചോറെ’ന്ന പുസ്തകം വായിക്കാനിടയായത്. കേരളത്തിലെ ആദ്യ വൃക്കദാതാവ് കൂടിയായ ഉമാപ്രേമന്റെ ആരാധകനായി മാറിയ സുകുമാരന്‍ ജയില്‍മോചിതനായശേഷം ആദ്യം പോയത് ഉമാപ്രേമന്റെ അട്ടപ്പാടിയിലെ ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്ററിലേക്കാണ്.
തുടര്‍ന്ന് തന്റെ ഒരു വൃക്ക ദാനം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഈ സമയത്താണ് കൊല്ലം വടക്കേവിള സ്വദേശിനി പ്രിന്‍സി (20) വൃക്കരോഗത്തെ തുടര്‍ന്ന് ജീവനുവേണ്ടി പോരാടുന്നത് ഫേസ്ബുക്കിലൂടെ അറിഞ്ഞത്. തുടര്‍ന്ന് തന്റെ വൃക്ക പ്രിന്‍സിക്ക് കൊടുക്കാന്‍ തയാറാണെന്ന് ഉമാ പ്രേമനെ അറിയിച്ചു.
Post Your Comments