പൂനൈ: പശുവിന്റെ പേരിൽ ജനങ്ങളെ തല്ലി ചതയ്ക്കുന്ന സംഘത്തെ ജനം കൈകാര്യം ചെയ്തു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് അൻപതോളം വരുന്ന ജനക്കൂട്ടം ഗോരക്ഷകരെ മർദ്ദിച്ചത്. പശുക്കളുമായി പോയ വാഹനം തടഞ്ഞ് ഗോരക്ഷകർ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗോരക്ഷകർക്ക് അപ്രതീക്ഷിതമായി തിരിച്ചടി നേരിടേണ്ടി വന്നത്.
പോലീസുമൊത്താണ് ഗോ രക്ഷകർ പശുകടത്ത് തടയാനായി പോയത്. വാഹനം തടയാൻ ശ്രമിക്കുന്നതിനിടയിൽ കൂട്ടമായി വന്ന ജനക്കൂട്ടം ഗോരക്ഷകരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ആക്രമണത്തെ തുടർന്ന് വാഹനത്തിന്റെ ഉടമയായ വാഹിദ് ഷെയ്കിനേയും ഡ്രൈവർ രാജു ഫത്രുഭായ് ഷെയ്കിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ശിവശങ്കർ രാജേന്ദ്ര സ്വാമിയെന്നയാളാണ് അധധികൃത പശുക്കടത്തിനെ കുറിച്ച് പൊലീസിൽ പരാതി നൽകിയത്. അഖില ഭാരതീയ കൃഷി ഗോസേവാ സംഘത്തിലെ അംഗമാണെന്നാണ് ഇയാൾ അവകാശപ്പെട്ടത്.
Post Your Comments