മുംബൈ: ‘ഈ കിരീടം എനിക്ക് വേണ്ട. പറഞ്ഞത് മറ്റാരുമല്ല- ഇന്ത്യൻ ബോക്സിങ് താരം വിജേന്ദർ സിങാണ്. പ്രഫഷണൽ ബോക്സിങ്ങിൽ ചൈനീസ് താരം സുൽപികർ മെയ്മെയ്തിയാലിയെ തോൽപ്പിച്ചശേഷം ഇന്ത്യൻ താരം വിജേന്ദർ സിങ് പറഞ്ഞതാണിങ്ങനെ. അതിർത്തിയിൽ പ്രശ്നങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ ഈ കിരീടം വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.’
ഇന്ത്യൻ താരവും ചൈനീസ് താരവും റിങ്ങിൽ ഏറ്റുമുട്ടിയത് സിക്കിം മേഖലയിൽ ഇന്ത്യ – ചൈന അതിർത്തിയിൽ പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴാണ്. അതിനാൽ തന്നെ ആരാധകർ മൽസരത്തെ ഇന്ത്യ–ചൈന പോരായാണ് കണ്ടത്. ഇതിനു പിന്നാലെയാണ് സമാധാനത്തിന്റെ സന്ദേശവുമായി വിജേന്ദറിന്റെ പ്രതികരണമെത്തിയത്.
ഇന്ത്യ – ചൈന അതിർത്തിയിലെ പ്രശ്നങ്ങൾ കുറയണമെന്നാണു ‘കിരീടം തിരികെ നൽകുന്നതിലൂടെ ഞാൻ ആഗ്രഹിക്കുന്നത്. അതിർത്തിയിൽ സാഹചര്യം നിലവിൽ വളരെ മോശമാണ്. സമാധാനത്തിന്റെ സന്ദേശം നൽകാനാണ് ആഗ്രഹിക്കുന്നത്. അവരുടെ (ചൈന) മാധ്യമങ്ങൾക്കും ജനങ്ങൾക്കും ഇതിന്റെ സന്ദേശം ലഭിക്കുമെന്നാണു മനസിലാക്കുന്നതെന്ന് വിജേന്ദർ ദേശീയ മാധ്യമത്തോടു പറഞ്ഞു.
വിജേന്ദറിന്റെ ഒൻപതാം ജയമായിരുന്നു ശനിയാഴ്ചത്തേത്. വാശിയേറിയ മൽസരത്തിൽ 96–93, 95–94, 95–94 എന്നിങ്ങനെയാണു വിജേന്ദറിനു ലഭിച്ച സ്കോർ.
Post Your Comments