Jobs & VacanciesLatest NewsIndia

ഡിജിറ്റൽ പഠന കേന്ദ്രവുമായി ഇഗ്നോ

ന്യൂ ഡൽഹി ; അയ്യായിരത്തിലേറെ ഡിജിറ്റൽ പഠന കേന്ദ്രങ്ങൾ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല (ഇഗ്നോ) ആരംഭിക്കുമെന്ന് വൈസ് ചാൻസലർ രവീന്ദ്രകുമാർ. അതാതു സ്ഥലങ്ങളിലെ പ്രാദേശിക ഡയറക്ടർമാരുടെ നിയന്ത്രണത്തിലായിരിക്കും ഇത്തരം പഠന കേന്ദ്രങ്ങൾ തുടങ്ങുകയെന്ന് അദ്ദേഹം അറിയിച്ചു.

പത്തു ലക്ഷത്തിലേറെ ഗ്രാമങ്ങളിൽ ബ്രോഡ്ബാൻഡ് സൗകര്യം ഉറപ്പുവരുത്തുമെന്ന് കേന്ദ്ര സർക്കാരിന്‍റെ ഉറപ്പ് മുന്നിൽ കണ്ടാണ് ഇത്തരത്തിൽ ഗ്രാമങ്ങളിൽ ബ്രോഡ്ബാൻഡ് സംവിധാനം ലഭ്യമാക്കുന്നതെന്നും ഡിജിറ്റൽ പഠന കേന്ദ്രങ്ങൾ കൂടുതൽ പേർക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button