ഭോപ്പാൽ ; ആംബുലൻസ് വിട്ടു കൊടുത്തില്ല ദളിത് ബാലന്‍റെ മൃതദേഹം കൊണ്ടുപോയത് ഉന്തുവണ്ടിയിൽ. മധ്യപ്രദേശിലെ ബുക്സ്വായിലാണ് വ്യാഴാഴ്ചയാണ് അതിദാരുണമായ ഈ സംഭവം നടന്നത്. കമ്മ്യൂണിറ്റി സെന്‍ററിൽ ചികിത്സയിൽ കഴിയവേ മരിച്ച ഗജേന്ദ്ര എന്ന അഞ്ചു വയസുകാന്‍റെ മൃതദേഹമാണ് ആംബുലൻസ് ലഭിക്കാതെ വന്നതോടെ ഒന്നരകിലോമീറ്റർ ദൂരെയുള്ള വീട്ടിലേക്ക് ഉന്തുവണ്ടിയിൽ കൊണ്ടു പോയത്.
ആശുപത്രിയിൽ വാഹന സൗകര്യം ചോദിച്ചപ്പോൾ സ്വന്തം നിലയിൽ വാഹനം കണ്ടെത്താനായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരിണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബുക്സ്വാ തഹസിൽദാർ ആശുപത്രി അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്. ആരോഗ്യരംഗത്തെ പോരായ്മകളെ കുറിച്ച് ഈ മേഖലയിൽ നേരത്തേയും പരാതികൾ ഉയർന്നിട്ടുണ്ട്.
Post Your Comments