ഷാര്‍ജ: ഷാര്‍ജയില്‍ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ഇനി വ്യോമനിരീക്ഷണവും. ഷാര്‍ജ എയര്‍വിങ്ങുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഷാര്‍ജയിലെ ഗതാഗതകുരുക്ക് കൂടുതലുള്ള അഞ്ചു റോഡുകളിലായിരിക്കും ആദ്യഘട്ടത്തില്‍ ഈ മാർഗം നടപ്പിലാക്കുക. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, മലീഹ റോഡ്, ഇത്തിഹാദ് റോഡ്, എമിറേറ്റ്സ് റോഡ്, ദൈദ് ഷാര്‍ജ റോഡ് എന്നിവിടങ്ങളിലായിരിക്കും നിരീക്ഷണം.
റോഡുകളില്‍ തിരക്കേറിയ സമയത്ത് ഹെലികോപ്റ്ററില്‍ വ്യോമ നിരീക്ഷണം നടത്തുകയും നിയമലംഘനം നടത്തുന്ന വാഹനത്തിന്റെ വിവരങ്ങൾ കണ്ട്രോൾ റൂമിലേയ്ക്ക് കൈമാറുകയും ചെയ്യും. കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മിനിട്ടുകള്‍ക്കകം പെട്രോളിങ് സംഘം സ്ഥലത്തെത്തി മറ്റ് നടപടികൾ കൈക്കൊള്ളുകയും ചെയ്യും. വാഹനാപകടങ്ങളും അതുവഴിയുള്ള മരണ നിരക്കുകളും കുറയ്ക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
Post Your Comments