Latest NewsKeralaNews

ദിലീപ് അല്ല ആ കൃത്യം ചെയ്യിച്ചത് : ഇത് വെറും കെട്ടുക്കഥകള്‍ മാത്രം : ഇത് ചെയ്യിച്ചതിനു പിന്നില്‍ മറ്റാരോ : സംശയം ഉന്നയിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

 

കൊച്ചി: ദിലീപ് അല്ല ആ കൃത്യം ചെയ്യിച്ചത്. ഇത് ചെയ്യിച്ചതിനു പിന്നില്‍ മറ്റാരോ ആണ്. സംശയം ഉന്നയിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്. യുവനടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് ദിലീപിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം കെട്ടുകഥകളായിക്കൂടേയെന്ന് പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലക്യഷ്ണന്‍ ചോദിക്കുന്നു. കുറ്റകൃത്യം ചെയ്തയാള്‍ക്ക് നടിയും ദിലീപും തമ്മില്‍ ഇഷ്ടത്തിലല്ലായെന്ന് അറിയാം. അതിനാല്‍ ദിലീപിനെ മനപ്പൂര്‍വ്വം ഇതിലേക്ക് വലിച്ചിഴച്ചതാവാമെന്നും അടൂര്‍ പറയുന്നു.കേസില്‍ ദിലീപ് അറസ്റ്റിലായതുമുതല്‍ താരത്തിനൊപ്പം നില്‍ക്കുന്നവരില്‍ പ്രധാനിയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. നേരത്തേ ദിലീപ് പ്രതിയാണെന്ന് കരുതുന്നില്ലെന്ന് പരസ്യമായി രംഗത്തെത്തിയ അടൂര്‍ കേസ് നിര്‍ണ്ണായക ഘട്ടത്തിലെത്തി നില്‍ക്കെ വീണ്ടും താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിത്തിലാണ് അടൂര്‍ വീണ്ടും ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. ദിലീപിന്റെ അറസ്റ്റും തുടര്‍ന്ന് താരത്തിനെതിരെ ഉയര്‍ന്നുവന്നതുമായ ആരോപണങ്ങളുള്‍പ്പെടെ എല്ലാം കഥയായിക്കൂടേ എന്നും അടൂര്‍ ചോദിച്ചു.

 മാധ്യമങ്ങള്‍ ആ നടനെ അധോലോക നായകനെപ്പോലെയാക്കിയിരിക്കുകയാണ്. ജനങ്ങളെ മുഴുവന്‍ അയാളുടെ ശത്രുക്കളാക്കി. കാര്യമറിയാതെയാണ് ആള്‍ക്കൂട്ടം അയാളെ വിചാരണ ചെയ്യുന്നത്. ഈ രാജ്യത്ത് ഒരാള്‍ക്ക് നീതി ലഭിക്കാന്‍ അവകാശമില്ലേയെന്നും അത് നിഷേധിക്കാന്‍ നമ്മളാരാണെന്നും അടൂര്‍ ചോദിച്ചു. ജനക്കൂട്ടത്തെ ഇങ്ങനെ ചാര്‍ജ്ജ് ചെയ്ത് നിര്‍ത്തിയിരിക്കുന്നത് കോടതിയെപ്പോലും തെറ്റായ രീതിയില്‍ സ്വാധീനിക്കുമെന്നും അടൂര്‍ വ്യക്തമാക്കി. താരസംഘടനയായ അമ്മയ്ക്കെതിരെ ആളുകള്‍ ആരോപണമുന്നയിക്കുന്നതിനെതിരെയും അടൂര്‍ അതൃപ്തി പ്രകടിപ്പിച്ചു. അമ്മയെയോര്‍ത്ത് പൊതുജനം ഇത്രയ്ക്ക് വിഷമിക്കുന്നതെന്തിനാണ്? അതൊരു സംഘടന മാത്രമാണ്. അതിന്റെ പ്രവര്‍ത്തനം പൊതുജനങ്ങളുടെ സംഭാവന വാങ്ങിയോ സര്‍ക്കാരിന്റെ ഗ്രാന്റ് വാങ്ങിയോ അല്ല. പിന്നെന്തിനാണ് ജനങ്ങള്‍ ഇങ്ങനെ രോഷാകുലരാകുന്നതെന്നും അടൂര്‍ ചോദിച്ചു.

ഇപ്പോഴുള്ളതു മുഴുവന്‍ കഥയായിക്കൂടേ? നടക്കാന്‍ പാടില്ലാത്തതാണു നടന്നത്. ഒരു സ്ത്രീയോടും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തത്. അതു ചെയ്ത, നമുക്കറിയാവുന്ന ഒരാളുണ്ട്. അയാളെപ്പറ്റിയല്ലാതെ മറ്റുള്ളവരെപ്പറ്റി ഇപ്പോഴും നമുക്കറിഞ്ഞുകൂടാ. ഇപ്പോഴുള്ളതു മുഴുവന്‍ കഥയായിക്കൂടേ? ഈ കുറ്റകൃത്യം ചെയ്തയാള്‍ക്കറിയാം അക്രമത്തിനിരയായ നടിയും ആരോപണവിധേയനായ നടനുമായി ഇഷ്ടത്തില്ല, അതുകൊണ്ടുതന്നെ നടന്‍ അയാളുടെ സിനിമകളില്‍നിന്ന് ഈ നടിയെ മാറ്റിയിരുന്നു. അത് ഉപയോഗപ്പെടുത്തി, ആ നടന്റെ പേര് ഇതിലുള്‍പ്പെടുത്താന്‍ വേണ്ടി ചെയ്തതായിക്കൂടേ? എനിക്കു ബലമായ സംശയമുണ്ട്. അതാരും പറയുന്നില്ല. അവര്‍ക്കെല്ലാം ഈ നടന്‍ ചെയ്യിച്ചതാണെന്ന് വരുത്തണം എന്നാണെന്നും അടൂര്‍ പറഞ്ഞു.

അടൂരിന്റെ പിന്നെയും എന്ന സിനിമയില്‍ ദിലീപായിരുന്നു നായകന്‍. കാവ്യ മാധവനായിരുന്നു ചിത്രത്തിലെ നായിക. അടൂരിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണിത്. ഏറെ ക്കാലത്തിനു ശേഷം ദിലീപും കാവ്യയും ഒരുമിച്ച് അഭിനയിച്ച ചിത്രവുമിതാണ്. പിന്നീട് ഇവര്‍ വിവാഹിതരായെന്നതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button