KeralaLatest News

കണ്ണീരിൽ കുതിർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്

കോ​ഴി​ക്കോ​ട്: ശ​നി​യാ​ഴ്ച ഒ​രു കു​ടും​ബ​ത്തി​ന്‍റ ക​ണ്ണീ​രി​നൊ​പ്പം നാടും കരഞ്ഞ ദി​വ​സ​മാ​യി​രു​ന്നു. ക​രു​വ​ന്‍​പൊ​യി​ലി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​രു​ള്‍​പ്പെടെ ആ​റു​പേ​ര്‍ മ​രി​ച്ച്‌ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് ക​ണ്ടു​നി​ന്ന​വ​രെ​യെ​ല്ലാം ക​ണ്ണീ​രി​ലാ​ഴ്ത്തി. ഉ​ച്ച​ക്ക് 2.30ഒാ​ടെ​യാ​ണ് അ​ടി​വാ​ര​ത്തി​ന​ടു​ത്ത് കൈ​ത​പ്പൊ​യി​ലി​ല്‍ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച്‌ ചി​ല​ര്‍ മ​രി​ച്ച​താ​യി ആ​ദ്യം സ​ന്ദേ​ശം പ​ര​ന്ന​ത്. ര​ണ്ടു​പേ​ര്‍ മ​രി​ച്ചെ​ന്നും നാ​ലു​പേ​ര്‍ മ​രി​ച്ചെ​ന്നും അ​ഞ്ചു​പേ​ര്‍ മ​രി​ച്ചെ​ന്നും ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളാ​യി​രു​ന്നു എ​ങ്ങും.

മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു​മു​ന്നി​ല്‍ ജ​ന​ക്കൂ​ട്ടം നി​റ​ഞ്ഞു. എ​ന്നാ​ല്‍, എ​ത്ര​പേ​ര്‍ മ​രി​ച്ചു​വെ​ന്നോ ആ​ര്‍​ക്കെ​ല്ലാം പ​രി​ക്കു​ണ്ടെ​ന്നോ ആ​ര്‍​ക്കും വ്യ​ക്ത​ത​യു​ണ്ടാ​യി​രു​ന്നി​ല്ല. ഉ​ദ്വേ​ഗ​ത്തി​ന്റെ​യും ആ​ശ​ങ്ക​യു​ടെ​യും മ​ണി​ക്കൂ​റു​ക​ളാ​യി​രു​ന്നു അ​ത്. അ​തി​നി​ട​യി​ല്‍ മാ​തൃ​ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ മൂ​ന്നു കു​ട്ടി​ക​ള്‍ മ​രി​ച്ച നി​ല​യി​ലു​ണ്ടെ​ന്ന വാ​ര്‍​ത്ത പ​ര​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് മൂ​ന്ന് മു​തി​ര്‍​ന്ന​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും എ​ത്തിച്ചു. പി​ന്നീ​ടാ​ണ് ആ​റു​പേ​ര്‍ മ​രി​ച്ചെ​ന്ന കാ​ര്യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സും ആ​ശു​പ​ത്രി അ​ധി​കൃ​ത​രും സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ അ​ബ്​​ദു​റ​ഹ്​​മാ​ന്‍, സു​ബൈ​ദ, ഡ്രൈ​വ​ര്‍ പ്ര​മോ​ദ് എ​ന്നി​വ​ര​ല്ലാ​തെ മ​രി​ച്ച കു​ട്ടി​ക​ള്‍ ആ​രൊ​ക്കെ​യാ​ണെ​ന്ന​തി​നോ ജീ​പ്പി​ല്‍ എ​ത്ര​പേ​രു​ണ്ടാ​യി​രു​ന്നു​വെ​ന്ന​തി​നോ കു​റി​ച്ചോ അ​പ്പോ​ഴും വ്യ​ക്ത​ത​യു​ണ്ടാ​യി​രു​ന്നി​ല്ല.

ഒ​രു കു​ടും​ബ​ത്തി​ലു​ള്ള​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യെ​ത്തി​യ​ത് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ​ല ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യെ​ത്തി​യ​വ​രു​ടെ മി​ഴി​നീ​ര​ണി​യി​പ്പി​ച്ചു. എം.​എ​ല്‍.​എ​മാ​രാ​യ കാ​രാ​ട്ട് റ​സാ​ഖ്, ഇ.​കെ. വി​ജ​യ​ന്‍, പി.​ടി.​എ. റ​ഹീം, ജി​ല്ല ക​ല​ക്ട​ര്‍ യു.​വി. ജോ​സ്, ഉ​ത്ത​ര​മേ​ഖ​ല എ.​ഡി.​ജി.​പി നി​തി​ന്‍ അ​ഗ​ര്‍​വാ​ള്‍, ഡി.​സി.​പി മെ​റി​ന്‍ ജോ​സ​ഫ്, അ​സി. ക​മീ​ഷ​ണ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍​ന്ന് വൈകീട്ട് പോ​സ്​​റ്റ്​​മോ​ര്‍​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹ​ങ്ങ​ള്‍ രാ​ത്രി ത​ന്നെ വി​ട്ടു​കൊ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button