Latest NewsIndiaNews

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് : സ്ഥാനം ഉറപ്പിച്ച് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സ്ഥാനം ഉറപ്പിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി എം.വെങ്കയ്യ നായിഡു. മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി. രാവിലെ പത്തുമുതല്‍ അഞ്ചു വരെ നടക്കുന്ന വോട്ടെടുപ്പിന് ശേഷം വോട്ടെണ്ണലും ഏഴു മണിയോടെ ഫലപ്രഖ്യാപനവുമുണ്ടാകും. രാജ്യസഭാ അധ്യക്ഷന്‍ കൂടിയാണ് ഉപരാഷ്ട്രപതി.

ലോക്‌സഭ, രാജ്യസഭ അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളജാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്. ആകെ 790 വോട്ടില്‍ അഞ്ഞൂറോളം വോട്ടാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണച്ച ബിജെഡിയും ജനതാദള്‍ (യു)വും ഈ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനൊപ്പമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button