പഠന ദിവസങ്ങള്‍ നഷ്ടപ്പെടുന്നത് തടയാനായി സംസ്ഥാന സകൂള്‍ കലോത്സവം ക്രിസ്മസ് അവധിക്കാലത്തേക്ക് മാറ്റുന്നു. ഡിസംബർ 26 മുതൽ ജനുവരി 1 വരെ കലോത്സവം നടത്താൻ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ശുപാർശ നല്‍കി.
മേളകൾ വിദ്യാഭ്യാസ കലണ്ടറിന്റെ താളം തെറ്റിക്കുന്നുവെന്ന തിരിച്ചറിവാണ് അവധിക്കാലമേളയെന്ന ആശയത്തിന് കാരണം. ജനുവരി രണ്ടാം വാരം മുതൽ അവസാനം വാരം വരെ നീളുന്ന സംസ്ഥാന സ്കൂൾ കലാമേളയെന്ന പതിവാണ് മാറുന്നത്.
ശുപാര്‍ശ നടപ്പില്‍ വരുന്നതോടെ , പ്രവർത്തി ദിവസമായ ജനുവരി ഒന്ന് മാത്രമേ മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നഷ്ടമാകുകയുള്ളൂ. വിദ്യാഭ്യാസ മന്ത്രി കൂടി ശുപാർശ അംഗീകരിച്ചാൽ ഇനി വരുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം അവധിക്കാല മേളയായി ആഘോഷിക്കും.
Post Your Comments