
ഇസ്ലാമാബാദ്: ലൈംഗീകാരോപണത്തിൽ പ്രതിപക്ഷ നേതാവ് ഇമ്രാൻ ഖാനെതിരേ അന്വേഷണം വേണമെന്ന് പാക് പ്രധാനമന്ത്രി അബ്ബാസി. തെഹ്രികെ ഇൻസാഫ് പാർട്ടി വനിതാ നേതാവ് അയിഷാ ഗുലാലായിയാണ് ഇമ്രാനെതിരെ ആരോപണം ഉന്നയിച്ചത്. വനിത അംഗങ്ങൾക്ക് ഇമ്രാൻ അശ്ലീല സന്ദേശമയച്ചെന്ന ആരോപണമുന്നയിച്ച് വനിത നേതാവ് അയിഷാ ഗുലാലായ് രാജിവച്ചിരുന്നു.
2013 ഒക്ടോബറിലാണ് സംഭവം. ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് അദ്ദേഹം ദേശീയ അസംബ്ലിയിൽ പറഞ്ഞു. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി പാർട്ടിയിലെ മറ്റ് വനിത അംഗങ്ങൾ ആയിഷക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments