ന്യൂഡൽഹി: കഴിഞ്ഞ ദിവസം കേരളത്തിലെ രാഷ്ട്രീയ പ്രശ്നങ്ങളെകുറിച്ച് ലോക് സഭയിൽ നടന്ന ചർച്ചയിൽ ബിജെപി അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശിച്ചത് രേഖകളിൽ നിന്ന് നീക്കാമെന്ന് സ്പീക്കർ സുമിത്ര മഹാജൻ ഉറപ്പ് നൽകി.
പി കരുണാകരന്റെ നേതൃത്വത്തിലുള്ള ഇടത് എംപി മാരുടെ ആവശ്യത്തെ തുടർന്നാണ് സ്പീക്കറുടെ ഉറപ്പ്. ചട്ടങ്ങൾക്ക് വിരുദ്ധമായാണ് ബിജെപി അംഗങ്ങൾ സംസാരിച്ചതെന്ന് പി കരുണാകരൻ ചൂണ്ടിക്കാട്ടി ഇതിന് സ്പീക്കർ അനുമതി നൽകിയതും അസാധാരണ നടപടിയാണ്. ഈ വിഷയത്തിൽ ലോക്സഭയിൽ ബിജെപി സിപിഎം എംപി മാർ പരസ്പരം വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു.
Post Your Comments