അന്യഗ്രഹ ജീവിയില്‍ നിന്ന് ഭൂമിയ്ക്ക് സംരക്ഷണ വാഗ്‌ദാനവുമായി ഒരു ഒൻപത് വയസുകാരന്റെ നാസയ്ക്ക് അയച്ച കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്റര്‍നെറ്റില്‍ ശ്രദ്ധയിൽപ്പെട്ട നാസയുടെ ‘പ്ലാനെറ്ററി പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോലിയിൽ താല്പര്യം പ്രകടിപ്പിച്ച് ജാക്ക് ഡേവിസ് എന്ന ഒൻപതു വയസുകാരനാണ് നാസയ്ക്ക് കത്തയച്ചത്. അന്യഗ്രഹജീവികളില്‍ നിന്നും ഭൂമിയേയും അതുപോലെ തിരിച്ചും സംരക്ഷിക്കുക എന്നതാണ് ജോലിയുടെ സ്വഭാവം.
പ്രിയപ്പെട്ട നാസ, എന്റെ പേര് ജാക്ക് ഡേവിസ് എനിക്ക് ഒൻപത് വയസ്സുണ്ട് പ്ലാനെറ്ററി പ്രൊട്ടകഷ്ന്‍ ഓഫീസര്‍ ജോലിയിലേക്ക് അപേക്ഷിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. ഈ ജോലിക്ക് ഞാന്‍ അനുയോജ്യനാണെന്നാണ് കരുതുന്നത്. ഞാന്‍ അപേക്ഷ അയക്കാനുള്ള പ്രധാന കാരണക്കാരി എന്റെ സഹോദരിയാണ്. കാരണം അവൾ പറയുന്നു എന്നെ കണ്ടാല്‍ അന്യഗ്രഹ ജീവിയെ പോലെയുണ്ടെന്ന് ഇങ്ങനെ തുടങ്ങുന്ന കത്ത് ഗാര്‍ഡിയന്‍ ഓഫ് ദ ഗ്യാലക്‌സി എന്ന് സ്വയം അഭിസംബോധന ചെയ്താണ് ജാക്ക് അവസാനിപ്പിച്ചത്.
ജാക്കിന്റെ പിതാവിന്റെ സുഹൃത്ത് റെഡ്ഡിറ്റില്‍ പ്രസിദ്ധീകരിച്ച കത്ത് ഇതിനകം തന്നെ ആയിരങ്ങളാണ് കണ്ടത്
Post Your Comments