ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയിലെ ദോക് ലാം വിഷയത്തില്‍ ചൈന നിലപാട് കടുപ്പിച്ചതോടെ പ്രശ്‌നത്തില്‍ സമവായത്തിന് നയതന്ത്ര നീക്കങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഭൂട്ടാനെക്കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സമവായ നീക്കങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഇരുകൂട്ടര്‍ക്കും സ്വീകാര്യമായൊരു പരിഹാരം കണ്ടെത്താന്‍, നയതന്ത്രതലത്തില്‍ ഇന്ത്യ ശ്രമം തുടരുകയാണെന്ന് വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്‌ലെ വ്യക്തമാക്കി.
ഭീകരവാദം തുടര്‍ച്ചുനീക്കണമെന്ന കാഴ്ചപ്പാടു പുലര്‍ത്തന്ന രാജ്യങ്ങള്‍ എല്ലാത്തരത്തിലുമുള്ള ഭീകരപ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ ശ്രമിക്കുന്നുമെന്ന് വിദേശകാര്യ വക്താവ് അഭിപ്രായപ്പെട്ടു. ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അഹ്ഹറിനെ രാജ്യാന്തര ഭീകരരുടെ പട്ടികയില്‍പ്പെടുത്താനുള്ള യുഎന്‍ നീക്കത്തെ ചൈന തുടര്‍ച്ചയായി എതിര്‍ക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ബാഗ്‌ലെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയെ ലക്ഷ്യമിട്ട് മസൂദ് അസ്ഹറും അയാളുടെ സംഘടനയും നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ള വസ്തുതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തര്‍ക്കമേഖലയിലെ നിര്‍ണായക സാന്നിധ്യമെന്ന നിലയിലാണ് ഭൂട്ടാനെ സമവായ നീക്കത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് അതേസമയം, തര്‍ക്കമേഖലയിലെ സൈനികവിന്യാസം ഇന്ത്യ കുറച്ചേ തീരൂവെന്ന ചൈനയുടെ നിലപാടിന് വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു. മേഖലയില്‍ സമാധാനവും ശാന്തതയും ഉറപ്പാക്കുന്നതിനാണ് ഇന്ത്യ പ്രാമുഖ്യം നല്‍കുന്നതെന്നും ഗോപാല്‍ ബാഗ്‌ലെ വ്യക്തമാക്കി. നയതന്ത്ര തലത്തില്‍ നടത്തുന്ന ചര്‍ച്ചകളിലൂടെ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാകൂ പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ തേടി ഭൂട്ടാന്‍ സര്‍ക്കാരുമായും ഇന്ത്യ ചര്‍ച്ച നടത്തുന്നുണ്ടെന്ന് ബാഗ്‌ലെ അറിയിച്ചു.
Post Your Comments