ബംഗളൂരു: ടെക് മഹീന്ദ്രയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു. കഴിഞ്ഞ കുറച്ച് പാദങ്ങളിലായി കമ്പനിയുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ നിന്നതിനെ തുടര്‍ന്നാണ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ ഉന്നതരുടെ ശമ്പളത്തില്‍ 10 മുതല്‍ 20 ശതമാനംവരെ കുറവ് വരുത്തിയത്.
കഴിഞ്ഞ മൂന്ന് പാദങ്ങളിലും കമ്പനിയുടെ പ്രകടനം മോശമായിരുന്നു ഇതേ തുര്‍ന്നാണ് ശമ്പളം കുറക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങിയത്.
എന്നാല്‍ ശമ്പളം വെട്ടികുറച്ചതില്‍ ജീവനക്കാര്‍ക്കിടയില്‍ എതിര്‍പ്പുയര്‍ന്നിട്ടില്ലെന്നാണ് സൂചന. 20 ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് സിഇഒയുടെ ഇ-മെയില്‍ ലഭിച്ചു. പ്രകടനം മെച്ചപ്പെടുന്ന മുറയ്ക്ക് വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുമെന്നും ഇ-മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാന ഐടി സ്ഥാപനങ്ങളുടെയെല്ലാം ഉയര്‍ന്ന ജോലിക്കാര്‍ സമ്മര്‍ദത്തിലാണ്. സീനിയര്‍ എക്‌സിക്യുട്ടീവുകള്‍ക്കുള്ള ശമ്പളവര്‍ധന ഇന്‍ഫോസിസ് തല്‍ക്കാലം വേണ്ടെന്നുവെച്ചു. കോഗ്‌നിസെന്റും ഇതേ രീതിയിലുള്ള തീരുമാനം ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.
Post Your Comments