KeralaLatest NewsNews

യെച്ചൂരിയെ തള്ളി സംസ്ഥാന സമിതി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ സീതാറാം യെച്ചൂരിക്ക് രൂക്ഷ വിമര്‍ശനം. വിമര്‍ശനത്തില്‍ പ്രധാനമായും പറയുന്നത് യെച്ചൂരിയുടെ രാജ്യസഭയിലേയ്ക്ക് മത്സരിക്കാനുള്ള നീക്കത്തെ കുറിച്ചാണ്. പാര്‍ട്ടി തീരുമാനങ്ങള്‍ സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തത് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയാണ്. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് യെച്ചൂരിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസ് പിന്തുണയാകാമെന്ന നിലപാടില്‍ യെച്ചൂരി മൗനം പാലിച്ചുവെന്നതാണ് വിമര്‍ശനം.

പദവിക്ക് നിരക്കാത്ത പ്രവൃത്തിയാണ് യെച്ചൂരിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും ചര്‍ച്ചയില്‍ പലരും പറഞ്ഞു. കെ.എന്‍.ബാലഗോപാല്‍, എം.സ്വരാജ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് ഏറ്റവുമതികം വിമര്‍ശനമുന്നയിച്ചത്. സീതാറാം യെച്ചൂരിയെന്ന വ്യക്തിക്കായിരുന്നു കോണ്‍ഗ്രസ് പിന്തുണ നല്‍കിയതെന്ന് എസ്.രാമചന്ദ്രന്‍പിള്ള യോഗത്തില്‍ അറിയിച്ചു.

രാജ്യസഭാ സീറ്റില്‍ യെച്ചൂരി മത്സരിക്കേണ്ടതില്ലെന്നു പറഞ്ഞതിന്റെ കാരണം എസ്.രാമചന്ദ്രന്‍പിള്ള യോഗത്തില്‍ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറിയുടേത് ഭാരിച്ച ഉത്തരവാദിത്തമായത് കൊണ്ട് തന്നെ, മത്സര രംഗത്തിറങ്ങുന്നത് ശരിയല്ല എന്നതാണ് തീരുമാനത്തിനു പിന്നിലെ ഒന്നാമത്തെ കാരണം. രണ്ടുതവണയില്‍ കൂടുതല്‍ മത്സരിക്കേണ്ടതില്ലെന്ന നിബന്ധന പാലിച്ചു. മാത്രമല്ല, സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി ആരായാരിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കേണ്ടതില്ലെന്ന സന്ദേശമാണ് കേന്ദ്രകമ്മിറ്റി നല്‍കിയതെന്നും എസ്.ആര്‍.പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button