Latest NewsNewsInternational

ഐഎസില്‍ നേരിട്ട ദുരനുഭവങ്ങളുടെ കഥ പറയുന്ന പെണ്‍ക്കുട്ടി

അയ്ന്‍ ഇസ്സ (സിറിയ): ഐഎസില്‍ നേരിട്ട ദുരനുഭവങ്ങളുടെ കഥ പറയുകയാണ് പെണ്‍ക്കുട്ടി. നൂര്‍ എന്നു വിളിപ്പേരുള്ള ഇന്തൊനീഷ്യന്‍ പെണ്‍ക്കുട്ടിയാണ് ഐഎസിലെ ദുരിത ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തുറന്നു പറഞ്ഞത്. മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കണ്ടാണ് നൂര്‍ സിറിയലേക്ക് പോയത്. പക്ഷേ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ആ പതിനേഴുകാരിക്കും കുടുംബത്തിനും അനുവഭിക്കേണ്ടി വന്നത് നരകയാതനകളാണ്.

ഐഎസിനു കീഴിലെ ജീവിതം ഇസ്ലാമിക രീതിയിലായിരിക്കുമെന്നാണ് നൂറും കുടുംബവും വിചാരിച്ചത്. സമൂഹമാധ്യമങ്ങളിലും മറ്റും തേനും പാലുമൊഴുകുന്ന ദേശമായാണ് ഐഎസ് അധീന പ്രദേശങ്ങളെ ഭീകരസംഘടന ചിത്രീകരിച്ചിരുന്നത്. ഇതും ഇവരെ ആകര്‍ഷിച്ചു. നുര്‍ശര്‍ഡ്രിന ഖൈറാധാനിയയെും (നൂര്‍) ഇത് ശക്തമായി സ്വാധീനിച്ചു. മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും നിര്‍ബന്ധിപ്പിച്ച് എല്ലാവരും സിറിയയിലെത്തി. പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും തുടങ്ങി ഇസ്ലാമിക സന്ദേശങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന സ്ഥലമായിട്ടാണ് ഇതിനു ഐഎസ് സാമൂഹിക മാധ്യമങ്ങളില്‍ അവതരിപ്പിച്ചത്.

ഐഎസ് ചേര്‍ന്ന പെണ്‍ക്കുട്ടിയുടെ സ്വപ്നങ്ങളെല്ലാം തകര്‍ന്നു തരിപ്പണമായി. യുവതികളെയെല്ലാം ഐഎസ് ഭീകരര്‍ക്കു വിവാഹം ചെയ്തുകൊടുത്തു. പിന്നീട് ആരോഗ്യമുള്ള പുരുഷന്മാരെ യുദ്ധത്തിനു അയച്ചു. ഇപ്പോള്‍ 19 വയസുള്ള നൂര്‍ ഐഎസില്‍ ചേരുമ്പോള്‍ 17 വയസായിരുന്നു പ്രായം. വ്യോമാക്രമണത്തില്‍ ഒരു ബന്ധുവിനെ നൂറിനു നഷ്ടമായി.

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് വസ്തുക്കള്‍ എല്ലാം വിറ്റ് നൂറും കുടുംബവും തുര്‍ക്കിയിലേക്കു പോയി. സിറിയലെത്തിയവരോടെ ഐഎസ് ആദ്യം ആവശ്യപ്പെട്ടത് പുരുഷന്‍മാര്‍ ഇസ്ലാമിക ക്ലാസുകളില്‍ പങ്കെടുക്കാനായിരുന്നു. സൈനിക പരിശീലനത്തിനു പോകാന്‍ മടിച്ചവര്‍ക്ക് മാസങ്ങളോളം ജയിലില്‍ കിടക്കേണ്ടിവന്നു. വിട്ടയച്ചപ്പോള്‍ വീണ്ടും പിടികൂടാതിരിക്കാന്‍ അവര്‍ക്ക് ഒളിവില്‍ കഴിയേണ്ടി വന്നു. സ്തീകളെയും പെണ്‍കുട്ടികളെയും വനിതകള്‍ക്കുമാത്രമായുള്ള ഡോര്‍മിറ്ററിയിലേക്കു മാറ്റി. ഐഎസ് നിയന്ത്രണത്തിലുള്ള ഡോര്‍മിറ്ററിയിലെ ജീവിതം നൂറിനെ ഞെട്ടിച്ചു. സ്ത്രീകള്‍ തമ്മില്‍ വഴക്കുകൂടലും കളവും ഗോസിപ്പുകളും കത്തികൊണ്ടുള്ള ആക്രമണങ്ങളും. ഐഎസ് ഭടന്‍മാര്‍ക്കുവേണ്ടിയുള്ള വധുക്കളുടെ പട്ടികയില്‍ നൂറും സഹോദരിയും ബന്ധുക്കളും ഉള്‍പ്പെട്ടു. കാണുകപോലും ചെയ്യാതെ വിവാഹിതരാവുകയാണ് പെണ്‍കുട്ടികള്‍.ഐഎസ് തീവ്രവാദികള്‍ക്കു വേണ്ടത് പണവും പെണ്‍കുട്ടികളെയും മാത്രമാണെന്നു നൂര്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button