ചാരുംമൂട്: പെണ്‍കുട്ടികളുടെ സ്വയംരക്ഷയ്ക്ക് മുളക്പൊടി പ്രയോഗം നിര്‍ദ്ദേശിച്ച് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. മുളക്സ് പ്രേയും പിച്ചാത്തിയും കരുതാനാണ് ഋഷിരാജ് സിങ് നിര്‍ദ്ദേശിച്ചത്. നൂറനാട് സി.ബി.എം.എച്ച്.എസ്.എസില്‍ സ്കൂള്‍ വിമുക്തി ക്ലബിന്റെ ലഹരിക്കെതിരെയുള്ള കൂട്ടായ്മയില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സ്കൂളില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവരെ തല്ലുകൊടുത്ത് അധ്യാപകര്‍ തിരുത്തണം. മദ്യം നിരോധിച്ച സംസ്ഥാനങ്ങളിലെ പോലെ മദ്യദുരന്തങ്ങളില്‍ കേരളത്തില്‍ മരണങ്ങളില്ല. ഷോപ്പുകള്‍ കുറച്ച് മദ്യവില്പന നടത്തുന്നതായിരിക്കും നല്ലതെന്നും ഋഷിരാജ് സിങ് പറഞ്ഞു.
Post Your Comments