ന്യൂഡല്‍ഹി: യോഗ ഗുരു ബാബാ രാംദേവിന്‍റെ സ്ഥാപനമായ പതഞ്ജലിയില്‍ നിന്ന് രാജിവെക്കാനുള്ള കാരണം വെളിപ്പെടുത്തി മുന്‍ സി.ഇ.ഒ എസ്.കെ പാത്ര. പതഞ്ജലി സ്ഥാപനങ്ങളുടെ സി.ഇ.ഒ, പ്രസിഡന്‍റ് പദവികള്‍ വഹിക്കുന്നതിന് സ്ഥാപനം വേതനം വാഗ്ദാനം ചെയ്യുകയും എന്നാൽ പിന്നീട് സൗജന്യ സേവനം ചെയ്യണമെന്ന് കമ്പനി ആവശ്യപ്പെട്ടതിനാലാണ് ജോലി രാജി വെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
എനിക്കൊരു കുടുംബമുണ്ട്. അതിനാല്‍ പണം ആവശ്യമാണ്. എന്‍റെ കുടുംബത്തിന് വേണ്ടിയാണ് പണം ഉണ്ടാക്കുന്നത്.വേതന വിഷയത്തില്‍ അവരുടെ വാക്കുകളെയും പ്രവര്‍ത്തികളെയും എതിര്‍ക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. അല്ലെങ്കില്‍ അത് എനിക്ക് പ്രതികൂലമായി മാറുമെന്നും എസ്.കെ പാത്ര പറഞ്ഞു. 2011-2014 കാലയളവില്‍ രാംദേവിന്‍റെ സ്ഥാപനങ്ങളായ പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിന്‍റെ സി.ഇ.ഒയും പതഞ്ജലി ഫുഡ് പാര്‍ക്കിന്‍റെ പ്രസിഡന്‍റും ആയിരുന്നു എസ്.കെ പാത്ര.
Post Your Comments