ആഗ്ര: വഴിതെറ്റിയലഞ്ഞ മാനസികാസ്വാസ്ഥ്യമുള്ള വൃദ്ധയെ മന്ത്രവാദിനിയെന്നാരോപിച്ച് നാട്ടുകാർ തല്ലി കൊന്നു. ചൊവ്വാഴ്ച്ച രാത്രിയാണ് 62കാരിയായ മാൻദേവിയെ ഒരു സംഘം ആളുകൾ ആക്രമിച്ച് കൊലപ്പെടുത്തിയത്. വീട്ടിൽ നിന്ന് പുറത്തിറങ്ങിയ മാൻദേവി വഴിതെറ്റി സമീപത്തെ ഗ്രാമത്തിലെത്തുകയായിരുന്നു. ആ സമയം വീടിന്റെ പുറത്ത് ഉറങ്ങാൻ കിടക്കുകയായിരുന്ന പെൺകുട്ടി മാൻ ദേവിയെകണ്ട് പേടിച്ച് നിലവിളിക്കുവായിരുന്നു.
തുടർന്ന് സംഘടിച്ചെത്തിയ ഗ്രാമവാസികൾ മാൻ ദേവിയെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആരോ തിരിച്ചറിഞ്ഞ മാൻ ദേവിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക്കയായിരുന്നു. ആശുപത്രിയിൽ നിന്ന് പ്രഥമിക ചികിത്സ നൽകി മടങ്ങി വരുന്ന വഴിയാണ് മാൻ ദേവി മരിച്ചത്. തലക്കേറ്റ ഗുരുതര പരിക്കാണ് മാൻദേവിയുടെ മരണകാരണമായതെന്നും സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും ഡോക്കി പൊലീസ് ഇൻസ്പെക്ടർ ഡി.പി. ശർമ പറഞ്ഞു.
Post Your Comments