വാഷിംഗ്ടണ്‍: യോഗ്യതാടിസ്ഥാനത്തിലുള്ള വീസ സമ്പ്രാദയം നടപ്പാക്കാനുള്ള നിയമനിര്‍മാണത്തിനു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുമതി നല്‍കി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും മാത്രം വീസ അനുവദിക്കുന്ന നിയമമമാണു വരിക. പത്തുവര്‍ഷത്തിനകം കുടിയേറ്റം പകുതിയായി കുറയ്ക്കുകയാണു ലക്ഷ്യം.
റിഫോമിങ് അമേരിക്കന്‍ ഇമിഗ്രേഷന്‍ ഫോര്‍ സ്‌ട്രോങ് എംപ്ലോയ്‌മെന്റ് (റെയ്സ്) ആക്ട് നിലവിലുള്ള വീസ സമ്പ്രദായം സമഗ്രമായി പൊളിച്ചെഴുതും. ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനം, വിദ്യാഭ്യാസം, ഉയര്‍ന്ന ശമ്പളമുള്ള ജോലി, പ്രായം തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ച ശേഷം ലഭിക്കുന്ന പോയിന്റുകളുടെ അടിസ്ഥാനത്തിലായിരിക്കും ഗ്രീന്‍ കാര്‍ഡ് അടക്കം അനുവദിക്കുക.
Post Your Comments