ദുബായ്: ദുബായിലെ എല്ലാ കാര്‍ ഷോറൂമുകളും പുതിയ കാറുകള്‍ ഉടമയ്ക്ക് കൈമാറുംമുന്പ് നിര്‍മാണത്തിലെ പിഴവുകളും മറ്റു കേടുപാടുകളും പരിശോധിക്കണമെന്ന് നിർദേശം. റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം നിർദേശിച്ചിരിക്കുന്നത്. പ്രമുഖ വാഹനനിര്‍മാതാക്കളുടെ കാറുകളില്‍പോലും നിര്‍മാണ തകരാറുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇത്തരമൊരു തീരുമാനമെന്ന് വാഹന ലൈസന്‍സിങ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മര്‍സൂക്കി വ്യക്തമാക്കി.
രജിസ്ട്രേഷന് കൂടാതെ കാറുകള്‍ക്ക് സാങ്കേതിക പരിശോധന നടത്താന്‍ എല്ലാ ഷോറൂമുകളിലും ഒരു കൗണ്ടർ ഉണ്ടാകും. ഒക്ടോബറോടെ ദുബായിലെ എല്ലാ കാര്‍ ഷോറൂമുകളിലും ഇത് പ്രവര്‍ത്തികമാക്കാനാണ് നിർദേശം. പുതിയ കാറുകളുടെ രജിസ്ട്രേഷനും പ്രത്യേക നമ്പര്‍ പ്ലേറ്റുകളുടെ വില്‍പ്പനയും, സാങ്കേതിക പരിശോധനയും ഈ കൗണ്ടറുകള്‍ വഴിയാകും നടക്കുക.
Post Your Comments