ന്യൂഡല്‍ഹി: കോഴവാങ്ങിയ കേസില്‍ ജിഎസ്ടി കൗണ്‍സില്‍ സൂപ്രണ്ടിനെ സിബിഐ അറസ്റ്റ് ചെയ്തു. പുതുതായി രൂപവത്കരിച്ച ജിഎസ്ടി കൗണ്‍സിലിന്റെ പേരില്‍ സംരംഭകര്‍ക്ക് വഴിവിട്ട സഹായം നൽകുകയും അതിന്റെ പേരിൽ കോഴ വാങ്ങുകയും ചെയ്തതിനാണ് മോനിഷ് മല്‍ഹോത്ര എന്ന ഉദ്യോഗസ്ഥൻ അറസ്റ്റിലായത്. ഇയാളുടെ സഹായി മാനസ് പാത്രയും സിബിഐ കസ്റ്റഡിയിലായി.
കൈക്കൂലി വാങ്ങി സ്വകാര്യവ്യക്തികളുടെ ക്രമക്കേടുകള്‍ക്കു കൂട്ടുനിന്നതിനാണ് മല്‍ഹോത്രയെ അറസ്റ്റ് ചെയ്തത്. ഒട്ടേറെ രേഖകളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. സെന്‍ട്രല്‍ എക്സൈസിലാണ് ഇയാള്‍ നേരത്തെ സേവനമനുഷ്ഠിച്ചിരുന്നത്. അഴിമതി മറച്ചു പിടിക്കാൻ ഇയാള്‍ക്കുവേണ്ടി കോഴ കൈപ്പറ്റി യിരുന്നത് ഇയാളുടെ സഹായി മാനസ് പാത്രയാണ്.
ഇയാള്‍ പണം ശേഖരിച്ച് സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചശേഷം മല്‍ഹോത്രയുടെ ഭാര്യ ശോഭനയുടെയും മകള്‍ ആയുഷിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പിന്നീടു കൈമാറുകയായിരുന്നു ചെയ്തിരുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ ശേഖരിച്ച പണത്തിന്റെ വിവരങ്ങള്‍ കൈമാറാന്‍ ഇയാൾ മല്‍ഹോത്രയുടെ വസതിയിലെത്തിയപ്പോഴാണ് സിബിഐ സംഘം ഇരുവരെയും പിടികൂടിയത്.
Post Your Comments