Latest NewsNewsIndia

ചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ ബിജെപി വലിയ ഒറ്റക്കക്ഷി

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ ബിജെപി വലിയ ഒറ്റക്കക്ഷി. മധ്യപ്രദേശില്‍ നിന്നുള്ള സമ്പാദ്യ ഉകി എന്ന പുതിയ എംപിയുടെ വരവോടെ കോൺഗ്രസ്സിന്റെ റെക്കോഡ് ബിജെപി മറികടന്നു. കേന്ദ്ര മന്ത്രി അില്‍ മാധവ് ദവെയുടെ മരണത്തോടെ ഒഴിവുവന്ന സ്ഥാനത്തേയ്ക്കാണ് സമ്പാദ്യ ഉകി എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോള്‍ ബിജെപിക്ക് രാജ്യസഭയില്‍ 58 അംഗങ്ങളും കോണ്‍ഗ്രസിന് 57 അംഗങ്ങളുമാണ് ഉള്ളത്.

എന്നാൽ പ്രതിപക്ഷത്തിന് തന്നെയാണ് ഇപ്പോഴും അംഗബലം കൂടുതൽ. അടുത്ത വര്‍ഷത്തോടെ രാജ്യസഭാ എംപിമാരുടെ എണ്ണത്തില്‍ ബിജെപിയ്ക്ക് വലിയ മുന്നേറ്റമുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഉണ്ടാക്കിയ വലിയ വിജയത്തോടെ ഒന്‍പത് എംപി സ്ഥാനങ്ങളില്‍ എട്ടെണ്ണവും ബിജെപിക്കു ലഭിക്കും.

2014 ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷമുണ്ടായെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബിജെപി സര്‍ക്കാരിന് പല നിയമനിര്‍മാണങ്ങളും നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍  ബിഹാറില്‍ ജെഡിയുവുമായുണ്ടാക്കിയ സഹകരണം എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ തുണയായേക്കും. ജെഡിയുവിന് രാജ്യസഭയിലുള്ള 10 എംപിമാരാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button