USALatest NewsInternational

ഭൂമിയ്ക്ക് അംഗരക്ഷകനെ തേടി നാസ

വാഷിങ്ടൺ: അന്യഗ്രഹ സൂഷ്മ ജീവികളിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ അംഗരക്ഷകനെ തേടുന്നു. അമേരിക്കൻ സർക്കാരിന്റെ  ഔദ്യോഗിക വെബ്‌സൈറ്റിലാണ് സംബന്ധിച്ചുള്ള വിജ്ഞാപനം വന്നത്. ഇപ്പോഴുള്ള ഗ്രഹ സംരക്ഷണ ഓഫീസറായ കാതറിൻ കോൺലി വിരമിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു വിജ്ഞാപനം.

ഭൂമിയിൽ ജൈവ മലിനീകരണം തടയുന്നതാണ് ഗ്രഹ സംരക്ഷണ ഓഫീസറുടെ പ്രഥമ ചുമതല. ബഹിരാകാശ വാഹനങ്ങൾ സൗരയൂഥത്തിലേയ്ക്ക് പോകുമ്പോൾ ഭൂമിയിൽ നിന്ന് സൂഷ്മ ജീവികളെയും ജൈവ ഘടകങ്ങളെയും വഹിക്കാറുണ്ട്. ഇതേപോലെ ബഹിരാകാശത്ത് നിന്ന് പേടകങ്ങൾ തിരിച്ചെത്തുമ്പോൾ അന്യഗ്രഹത്ത് നിന്ന് സൂഷ്മ ജീവികളെയും ജൈവാവശിഷ്ടങ്ങളും എത്തിക്കാനിടയുണ്ട്. രൂക്ഷമായ പ്രത്യാഘാതങ്ങളാണ് ഇതിലൂടെ ഭൂമിയിൽ ഉണ്ടാകാൻ പോകുന്നത്. ഇത് തടയുകയാണ് സംരക്ഷണ ഓഫീസറുടെ ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button