
തിരുവനന്തപുരം: സംസ്ഥാനത്ത് ആറുപേര്‍ക്ക് കോളറ. പത്തനംതിട്ടയിലെയും മലപ്പുറത്തെയും മരണം കോളറ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് മുന്നറിയിപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ രണ്ടുപേര്‍ക്ക് കൂടാതെ നാലുപേര്‍ക്ക് കൂടി സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തനംതിട്ട, വാളിക്കോട്, സ്വദേശി വിശ്വജിത്ത് (18) മരിച്ചത് കോളറ മൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെയാണ് സ്ഥിതി ആശങ്കജനകമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തിയത്. തുടര്‍ന്നാണ് പ്രതിരോധം ശക്തമാക്കാന്‍ ആവശ്യപ്പെട്ട് മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് ഡയറക്ടര്‍ പ്രത്യേകം സര്‍ക്കുലറിലൂടെ നിര്‍േദശം നല്‍കിയത്.
Post Your Comments