ബെയ്ജിങ്: അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനപരമായ നിലപാടുമായി ചൈന. സംഘര്‍ഷ മേഖലയായ സിക്കിം അതിര്‍ത്തിയാലാണ് ഇത്തവണ ചൈനീസ് പ്രകോപനം. ടിബറ്റിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ യുദ്ധ സമാനമായ തീവ്രപരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ചൈന പുറത്തുവിട്ടു. ഇന്ത്യയ്ക്കു നിരന്തരം ചൈന മുന്നറിയപ്പ് നല്‍കുന്നുണ്ട്. അതിനു പുറമെയാണ് ഈ നടപടി. വെള്ളിയാഴ്ചയാണ് ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് വിഡിയോ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയതത്.
ചൈന സൈനിക അഭ്യാസം ടിബറ്റിലാണ് നടത്തിയത്. സൈനിക അഭ്യാസത്തിന്റെ ഭാഗമായി മിസൈലുകള്‍ വിക്ഷേപിച്ചു. ശക്തമായ സ്‌ഫോടനങ്ങളുടെയും പീരങ്കികള്‍ ഉപയോഗിക്കുന്നതിന്റെയും ദൃശങ്ങളാണ് ചൈന പുറത്തുവിട്ടത്. സമുദ്രനിരപ്പില്‍നിന്ന് 5100 മീറ്റര്‍ ഉയരത്തിലാണ് പരിശീലനം നടത്തിയത്.
സിക്കിമിലെ ദോക് ലാ മേഖലയിലെ ചൈനയുടെ റോഡ് നിര്‍മാണം തടയാന്‍ ഇന്ത്യന്‍ സൈന്യം രംഗത്ത് വന്നതാണ് ചൈനയെ പ്രകോപിച്ചത്. അതിനെ തുടര്‍ന്ന ചൈന ഇന്ത്യയ്ക്ക് നിരന്തമായ മുന്നിറിയപ്പ് നല്‍കാന്‍ തുടങ്ങി. അതിനു പിന്നാലെയാണ് ഈ നടപടി.
Post Your Comments