പാറ്റ്ന: ബിഹാറിലെ കോണ്‍ഗ്രസ് നേത്രുത്വം ആശങ്കയില്‍. കോണ്‍ഗ്രസിന്റെ 27 എംഎല്‍എമാരില്‍ പകുതിയോളം പേർ എന്‍ഡിഎയിലേക്ക് പോകാനൊരുങ്ങുന്നതാണ് കോൺഗ്രസിന്റെ പുതിയ തലവേദന.കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ചിലര്‍ ബിജെപിയുമായും ജെഡിയുവുമായും ബന്ധപ്പെട്ടതായി വ്യക്തമായ സൂചനയുണ്ട്.
കോണ്‍ഗ്രസിന്റെ 16 എംഎല്‍എമാര്‍ വിശ്വാസവോട്ടെടുപ്പു വേളയില്‍ തന്നെ മറുകണ്ടം ചാടുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ അത് നടന്നില്ലെങ്കിലും ഇപ്പോഴും സജീവമായി ചർച്ചകൾ പുരോഗമിക്കുന്നതായാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന്റെ എട്ടു നേതാക്കള്‍ കോണ്‍ഗ്രസ് ചിഹ്നത്തിലാണ് മല്‍സരിച്ചു ജയിച്ചത്. ഇവർ തിരിച്ചു ജെ ഡി യുവിലേക്ക് തന്നെ തിരിച്ചു പോകാനുള്ള സാധ്യതയുമുണ്ട്.
മുഖ്യമന്ത്രി നിതീഷ് കുമാറിന് ഇവരില്‍ നല്ല സ്വാധീനമാണ് ഉള്ളത്. ഈ കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിനു അറിയുകയും ചെയ്യാം. നിതീഷ് വിചാരിച്ചാൽ ഈ എം എൽ എ മാരെ ജെ ഡിയുവിൽ എത്തിക്കാൻ സാധിക്കുമെന്നാണ് വസ്തുത. ഇതോടെ ഭൂരിപക്ഷം കൂടുതൽസുരക്ഷിതമാക്കാൻ കഴിയുമെന്നതാണ് എൻ ഡി എ യുടെ കണക്കുകൂട്ടൽ.
Post Your Comments