ലോകത്തെ സ്മാർട്ഫോൺ ഉപഭോക്താക്കൾ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന കോളർ ഐഡി ആപ്പായ ട്രൂ കോളറിൽ ഇനി മുതൽ വീഡിയോ കോളിങ് സൗകര്യവും. ഗൂഗിൾ വീഡിയോ കോൾ ആപ്പായ ഡ്യുവോ മുഖേനയായിരുക്കും ഇത് സാധ്യമാകുക. അതിനാൽ ഇനി മുതൽ ഡ്യുവോ ആപ്പ് തുറക്കാതെ തന്നെ നേരിട്ട് ട്രൂ കോളറിലൂടെ വീഡിയോ കോൾ ചെയ്യാനാകും. മാർച്ചിൽ തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിരുന്നു. പുതിയ ട്രൂ കോളർ അപ്‌ഡേഷനിലൂടെ ഈ സൗകര്യം നിങ്ങൾക്ക് ലഭിക്കണമെങ്കിൽ ഡ്യുവോ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം. നിലവിലെ കണക്കുകൾ പ്രകാരം 250 മില്ല്യണിൽ അധികം ഉപയോക്താക്കൾ ട്രൂ കോളർ ഉപയോഗിക്കുന്നുണ്ട്.
Post Your Comments