ഇന്ത്യയിലും മറ്റു നാലു രാജ്യങ്ങളിലും പള്ളികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി യു.എ.ഇ രംഗത്ത്. യു.എ.ഇ നാഷണല്‍ ആര്‍ക്കൈവ്‌സ് എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഓഫ് അബുദാബി ശാഖയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മൊത്തം അഞ്ചു പള്ളികളാണ് നിര്‍മിക്കുന്നത്. ഇതിനു പുറമെ യുഎഇയക്ക് പുറത്ത് രണ്ടു കിണറുകള്‍ കുഴിക്കാനും പദ്ധതിയുണ്ട്.
മൗറീഷ്യ, സോമാലിയ, ബുര്‍ക്കിനാ ഫാസോ, മാലി, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് പള്ളികള്‍ യുഎഇ നിര്‍മിക്കുന്നത്. ‘നാഷണല്‍ ആര്‍ക്കൈവ്‌സ് മോസ്‌ക്കുകള്‍’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സ്ഥാപിക്കുന്ന കിണറുകളിലൊന്ന് ഇന്ത്യയിലാണ്. മാലിയിലും ഇതിന്റെ ഭാഗമായി കിണര്‍ സ്ഥാപിക്കും.
നാഷനല്‍ ആര്‍ക്കൈവ്‌സ് എമിറേറ്റ്‌സ് റെഡ് ക്രസന്റിനു അവരുടെ സഹകരണത്തിനു നന്ദി പറഞ്ഞു. യുഎഇയുടെ പ്രതിഛായ ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ വര്‍ധിപ്പിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. അതിനു ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്നു യുഎഇ പ്രതീക്ഷിക്കുന്നത്.
Post Your Comments