ആംസ്റ്റര്‍ ഡാം: ഓടുന്ന ട്രക്കില്‍ നിന്നും സ്മാർട്ട് ഫോൺ മോഷണം യുവാക്കൾ പിടിയിൽ. മൂന്നുകോടിയിലധികം വിലയുള്ള ഐഫോണുകള്‍ മോഷ്ടിച്ചതിന് 33 നും 43 നും ഇടയില്‍ പ്രായമുള്ള അഞ്ച് റൊമാനിയന്‍ യുവാക്കളെയാണ് സെന്‍ട്രല്‍ നെതര്‍ലാന്‍ഡിലെ ഹോളിഡേ പാര്‍ക്കില്‍ നിന്നും ഡച്ച് പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്‌തത്. മോഷ്ടിച്ചതെന്ന് കരുതുന്ന ഐഫോണുകൾ ഇവരുടെ കൈയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി.
ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രം അനുസ്മരിപ്പിക്കും വിധം അതിവേഗത്തില്‍ ഹൈവേയിലൂടെ ഓടിക്കൊണ്ടിരുന്ന ട്രക്കിന് പിന്നാലെ കാറില്‍ എത്തിയ യുവാക്കള്‍ ബോണറ്റില്‍ കയറി നിന്ന് വാനിന്റെ ലോക്ക് നീണ്ട പരിശ്രമത്തിന് ശേഷം തുറക്കുകയും ഐഫോണ്‍ കവര്‍ന്ന് കാറിലുണ്ടായിരുന്ന മറ്റ് യുവാക്കള്‍ക്ക് നല്‍കുകയുമാണുണ്ടായത്.
യൂറോപ്പില്‍ മുന്‍പും ഇത്തരത്തിലുള്ള മോഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കുറ്റവാളികളെ പിടികൂടാന്‍ കഴിഞ്ഞില്ല. അതിനാൽ മറ്റേതെങ്കിലും കേസുകളില്‍ ഇവര്‍ക്ക് ബന്ധമുണ്ടോ എന്നറിയാൻ അറസ്റ്റിലായ യുവാക്കളുടെ കൈയടയാളം ഡച്ച് പോലീസ് എടുത്തിട്ടുണ്ട്.
Post Your Comments