ഷാര്‍ജ: മലയാളിയുടെ മൃതദേഹം കാറിനുള്ളില്‍ അഴുകിയനിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ അല്‍ ഖലായയിലാണ് സംഭവം. പെരുമ്പാവൂര്‍ സ്വദേശിയായ ഡിക്സ (35) ആണ് മരിച്ചത്. ഡിക്സനെ കാണാനില്ലെന്ന് ബന്ധുക്കള്‍ ചൊവ്വാഴ്ച വാസി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ബന്ധുക്കള്‍ തന്നെയാണ് ഡിക്സനെ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അല്‍ കുവൈത്തി മോര്‍ച്ചറിയിലേക്ക് മാറ്റി.
തിങ്കളാഴ്ച രാത്രി 9.30ന് ഇദ്ദേഹം ഭാര്യയെ വിളിച്ചതായി പറയുന്നു. അടുത്തദിവസം രാവിലെ ഭാര്യ തിരിച്ചുവിളിച്ചെങ്കിലും കിട്ടിയില്ല.
ഓഗസ്റ്റ് ഒന്നിന് രാവിലെ 10ന് ഫോണ്‍ റിംഗ് ചെയ്തെങ്കിലും ഉടന്‍തന്നെ സ്വിച്ച് ഓഫ് ആകുകായിരുന്നു. വീട് അടഞ്ഞ നിലയിലായിരുന്നു.
Post Your Comments