MollywoodCinemaMovie SongsEntertainmentMovie Gossips

എന്നിട്ടും മറ്റൊരു കമ്മ്യൂണിസ്റ്റിനെ അവര്‍ തേടിയത് നീതികേട്; വിമര്‍ശനവുമായി ടി പി മാധവന്‍

പ്രേം നസീര്‍ പുരസ്കാരത്തിനു തിരഞ്ഞെടുത്തുവെന്നു അറിയിച്ചിട്ടും അത് പിന്നീട് മറ്റൊരാള്‍ക്ക് കൊടുക്കാന്‍ ശ്രമം നടക്കുന്നതിനെക്കുറിച്ച് നടന്‍ ടി പി മാധവന്‍. 50001 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം നല്‍കുമെന്ന് ചിറയിന്‍കീഴ് പഞ്ചായത്ത് അറിയിച്ചിരുന്നു. എന്നാല്‍ സി പി എം നേതൃത്വവും പഞ്ചായത്ത് ഭരണ സമിതിയും തമ്മിലുള്ള ഭിന്നതമൂലം പുരസ്കാരം മറ്റൊരാള്‍ക്ക് നല്‍കുവാന്‍ തീരുമാനം. ”എന്നാല്‍ തന്നെക്കാള്‍ മികച്ച അഭിനേതാവിനെയാണ് അവര്‍ അവാര്‍ഡിനായി തേടിയതെങ്കില്‍ വേദനിക്കില്ലായിരുന്നു. താന്‍ ഒരു കമ്മ്യൂണിസ്റ്റ് ആണ്. എന്നിട്ടും അവാര്‍ഡ് നല്‍കാന്‍ മറ്റൊരു കമ്മ്യൂണിസ്റ്റിനെ തേടിയത് നീതികേട് ആണെന്ന്” മാധവന്‍ പ്രതികരിച്ചു.

സുഹൃത്തും മനുഷ്യ സ്നേഹിയുമായ നസീറിന്റെ പേരിലുള്ള പുരസ്കാരം ലഭിക്കുന്നുവന്നു അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. എന്നാല്‍ ഇപ്പോള്‍ ഇവര്‍ കാണിക്കുന്നത് നീതികേട് ആണെന്ന് ടി പി മാധവന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button