Latest NewsCricketNewsSports

പൂജാരയ്ക്ക് സെഞ്ചുറി; ഇന്ത്യ മികച്ച സ്‌കോറിലേയ്ക്ക്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ മികച്ച സ്‌കോറിലേയ്ക്ക്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 317/3 എന്ന ശക്തമായ നിലയിലാണ്. ഇന്ത്യയുടെ ഇന്നിംഗ്‌സിനു കരുത്ത് പകര്‍ന്നത് സെഞ്ചുറിയോടെ ക്രീസിലുള്ള ചേതേശ്വര്‍ പൂജാരയാണ്. പതിമൂന്നാം സെഞ്ചുറിയാണ് പൂജാര ഇതോടെ സ്വന്തമാക്കിയത്. 119 റണ്‍സോടെ ക്രീസിലുള്ള പൂജാരയക്ക് 88 റണ്‍സുമായി അജിങ്ക്യ രഹാനെയാണ് കൂട്ടായുള്ളത്.

നാലാം വിക്കറ്റില്‍ പൂജാര-രഹാനെ സഖ്യം ഇതുവരെ 184 റണ്‍സ് ചേര്‍ത്തിട്ടുണ്ട്.പരമ്പരയിലെ ആദ്യ ടെസ്റ്റ് വിജയിച്ച് ഇന്ത്യ മുന്നിലാണ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button