Latest NewsIndia

പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നു. പ്രോക്‌സി വോട്ട് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നു. പ്രവാസികള്‍ക്ക് വീട്ടില്‍ വരാതെ പകരക്കാരനെ കൊണ്ട് വോട്ട് ചെയ്യിക്കുന്ന പ്രോക്‌സി വോട്ടിംഗ് കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജനാധിപത്യ നിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. പ്രവാസികള്‍ക്ക് ഇലക്ട്രോണിക് തപാല്‍ വോട്ടും അനുവദിക്കാവുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.
 
പ്രവാസികള്‍ക്ക് വിദേശതത് വച്ചുതന്നെ വോട്ട് ചെയ്യുന്നതിന് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ദുബായ് ആരോഗ്യ മേഖലയിലെ സംരംഭകനായ ഡോ വി.പി ഷംസീര്‍ സു്പ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിയുടെ പശ്ചാത്തലത്തില്‍ തെരഞ്ഞഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയാണ് കേന്ദ്ര മന്ത്രിസഭ പരിഗണിച്ചത്.
 
 

shortlink

Related Articles

Post Your Comments

Related Articles


Back to top button