ജിദ്ദ: സൗദി അറേബ്യയുടെ വിനോദസഞ്ചാര രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ‘ചെങ്കടല്‍ പദ്ധതി’ക്ക് അംഗീകാരം. കഴിഞ്ഞ ദിവസം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് പദ്ധതി പ്രഖ്യാപിച്ചത്. പടിഞ്ഞാറന്‍ തീരമേഖലയില്‍ അതി വിസ്തൃതമായ പ്രദേശത്ത് ആരംഭിക്കുന്ന പദ്ധതി ലോകത്തെ ഏറ്റവും സമഗ്രമായ കടലോര പൈതൃക പദ്ധതിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. മദാഇന്‍ സ്വാലിഹ് ഉള്‍പ്പെടെ പൈതൃക സ്ഥാനങ്ങള്‍, പടിഞ്ഞാറന്‍ പര്‍വത നിര, സംരക്ഷിത പ്രകൃതി മേഖലകള്‍, അഗ്‌നിപര്‍വതങ്ങള്‍, കടല്‍ത്തീരം, 50 ലേറെ ദ്വീപുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. 2019 മധ്യത്തിലാകും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക. 2022 ല്‍ ആദ്യഘട്ടം പൂര്‍ത്തിയാകും
Post Your Comments