തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ യോഗം ചേര്‍ന്നു. റവന്യൂമന്ത്രിയെ അറിയിക്കാതെയുള്ള ചര്‍ച്ചയാണ് നടന്നത്. യോഗത്തില്‍ റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറിയും, എ.ജിയും, നിയമ സെക്രട്ടറിയും പങ്കെടുത്തു.
മൂന്നാറിലെ വന്‍കിട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ മാനദണ്ഡങ്ങളെ കുറിച്ച് തീരുമാനമെടുക്കുന്നതിനായിരുന്നു യോഗം. അതേസമയം, ഇത്തരത്തില്‍ ഒരു യോഗത്തെ കുറിച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനോ അദ്ദേഹത്തിന്റെ ഓഫീസിനോ ഒരറിയിപ്പും കിട്ടിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇത്തരത്തില്‍ നയപരമായ തീരുമാനങ്ങളെടുക്കുന്നതിന് മുഖ്യമന്ത്രിയും റവന്യൂ- വനം മന്ത്രിമാരും പങ്കെടുക്കുന്ന ചര്‍ച്ചയും പിന്നീട് ഇടത് മുന്നണിയുടെ അംഗീകാരവും നേടണമെന്നാണ് രീതി. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് ചര്‍ച്ച നടന്നത്.
Post Your Comments