Latest NewsIndiaBusinessTechnology

1999 രൂപയുടെ 4ജി ഫോണുമായി ഇന്റെക്‌സ്‌

മുംബൈ: റിലയൻസ് ജിയോ ഫോൺ ഈ മാസം വില്പന ആരംഭിക്കാനിരിക്കെ ഇന്ത്യൻ കമ്പനിയായ ഇന്റെക്‌സ്‌ 1999 രൂപയുടെ 4 ജി ഫോണുമായി വിപണി പിടിക്കാൻ ഒരുങ്ങുകയാണ്. ഇന്റെക്‌സ്‌ ടർബോ പ്ലസ് 4ജി എന്ന പേരിലാണ് കമ്പനി ഫോൺ പുറത്തിറക്കുന്നത്.

ജിയോ ഫോണിന് പിന്നാലെ 2500 രൂപയ്ക്ക് ഐഡിയയും 4ജി ഫോൺ ഇറക്കാൻ നീക്കം നടത്തുന്നതിനിടയിലാണ് ഇന്റെക്‌സ്‌ പുതിയ ഫോണുമായി രംഗത്ത് വരുന്നത്. ജിയോ ഫോൺ സെപ്റ്റംബർ അവസാനം വിപണിയിൽ എത്തുമ്പോൾ ഇന്റെക്‌സ്‌ ദീപാവലിക്ക് വിപണയിൽ എത്തും.

ജിയോ ഫോണിലെ അതെ ഓപ്പറേറ്റിങ് സിസ്റ്റം തന്നെയാണ് ഇന്റെക്‌സിലും ഉള്ളത് 2.4 ഇഞ്ച് ഡിസ്‌പ്ലേ, 512 റാം, 2000എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ പ്രത്യേകത. ജിയോ ഫോണിൽ ജിയോ ആപ്പുകളും ജിയോ സിമ്മും മാത്രം വർക്ക് ചെയ്യുമ്പോൾ ഇന്റെക്‌സ്‌ ഫോണിൽ ഏത് സിമ്മും ഉപയോഗിക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button