ന്യൂഡൽഹി: പാക്കിസ്ഥാനുമായി ഇന്ത്യ ആഗ്രഹിക്കുന്നത് സമാധനമാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അവർ. ഭീകരവാദവും സമാധാന ചർച്ചയും ഒരുപോലെ നടക്കില്ല. മേഖലയിൽ സമാധാനം നിലനിർത്തനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും സുഷമ സ്വരാജ് പറഞ്ഞു.
പാക്കിസ്ഥാനുമായുള്ള ബന്ധം വഷളായത് പത്താൻകോട് ആക്രമണം നടന്നതിനു ശേഷമല്ല. ഇന്ത്യ പാക്ക് ബന്ധം വഷളായത് നാവാസ് ഷരീഫ് ഹിസ്ബുൾ മുജാഹുദ്ദീൻ കമാൻഡർ ബുർഹാൻ വാണിക്ക് ആദരാഞ്ജലി അർപ്പിച്ചതിനു ശേഷമാണ്. പാക്കിസ്ഥാനുമായി സമാധന ചർച്ചകൾ ആരംഭിക്കാൻ കഴിഞ്ഞ വർഷം ശ്രമിച്ചരുന്നതായും സുഷമ പറഞ്ഞു.
Post Your Comments