ഷാര്‍ജ: ഗതാഗത ലംഘനങ്ങള്‍ക്കുള്ള പിഴ കുന്നുകൂടിയത് കാരണം ഏഷ്യക്കാരന് ലക്ഷങ്ങളുടെ ബാധ്യത. കാലാവധി കഴിഞ്ഞിട്ടും പിഴ അടയ്ക്കാതെയാണ് ഇത്രത്തോളമായത്. 11 ലക്ഷത്തിലേറെ ദിര്‍ഹമാണ് പിഴയായി അടയ്ക്കേണ്ടത്. ഇയാളുടെ ഫയല്‍ കോടതിയ്ക്ക് വിട്ടിരിയ്ക്കുകയാണ് ഇപ്പോള്‍. 132 കേസുകളാണ് ഇയാളുടെ പേരിലുള്ളതെന്ന് ഷാര്‍ജ വാസിത് പോലീസ് സ്റ്റേഷന് ഡയറക്ടര്‍ മുഹമ്മദ് അബ്ദു റഹ്മാന് ബിന്‍ ഖസ്മൂല്‍ പറഞ്ഞു.
റോഡ് ക്യാമറകളും, പെട്രോളിംഗ് വിഭാഗവും ഇയാളുടെ നിയമലംഘനങ്ങള്‍ പിടികൂടിയിട്ടുണ്ട്. മാത്രമല്ല വ്യാജ ടാക്സി സര്‍വീസ് നടത്തിയതിനും പിടികൂടിയിട്ടുണ്ട്. കള്ള ടാക്സി കേസിന് പുറമെ അമിത വേഗത്തില്‍ വാഹനം ഓടിച്ചതിനും വന്‍ തുക ഇയാള്‍ക്ക് പിഴയായി ലഭിച്ചിരുന്നു.
Post Your Comments