സൗന്ദര്യസംരക്ഷണത്തില്‍ പ്രധാനമായി വരുന്ന ഒന്നാണ് കേശസംരക്ഷണം. മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരിക്കലും അവഗണന വിചാരിക്കരുത്. മുടി പൊട്ടുന്നതും, മുടിയുടെ അറ്റം പിളരുന്നതും, താരനും എന്നു വേണ്ട പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഇന്ന് നാം മുടിയുടെ കാര്യത്തില്‍ നേരിടുന്നത്.
എന്നാല്‍ കറിവേപ്പില ഇതിനൊക്കെ പരിഹാരം തരും. കറിവേപ്പില കൊണ്ട് എങ്ങനെയെല്ലാം കേശസംരക്ഷണത്തിന് പരിഹാരം കാണാന്‍ കഴിയും എന്ന് നോക്കാം. കറിവേപ്പില കൊണ്ട് ഹെയര്‍ ടോണിക് ഉണ്ടാക്കി മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കാം. ഒരു കൈ നിറയെ കറിവേപ്പില എടുത്ത് വെളിച്ചെണ്ണയില്‍ ചൂടാക്കി ഈ എണ്ണ തലയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടി വളരാന്‍ സഹായിക്കും.
തൈരില്‍ കറിവേപ്പില അരച്ച് മിക്‌സ് ചെയ്ത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ശേഷം, അരമണിക്കൂറ് കഴിഞ്ഞ് കഴുകി കളയണം. ഇത് തലയിലെ ചൊറിച്ചിലും താരന്‍ പോലുള്ള പ്രശ്‌നങ്ങളും ഇല്ലാതാക്കും. ഭക്ഷണത്തില്‍ കറിവേപ്പില കൂടുതലായി ഉള്‍പ്പെടുത്തുന്നത് മൂലവും മുടിക്ക് ആരോഗ്യം ലഭിക്കും. കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം മാത്രം കഴുകിക്കളയാവുന്നതാണ്. അതിലുപരി തലയോട്ടിയിലെ മൃതകോശങ്ങളെ ഇല്ലാതാക്കി, രക്തയോട്ടം കൂട്ടി ആരോഗ്യമുള്ള തലയോട്ടി നല്‍കുന്നു. ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും ആരോഗ്യമുള്ള മുടി ഉണ്ടാവാന്‍ സഹായിക്കുകയും ചെയ്യുന്നു.
Post Your Comments