YouthLatest NewsKeralaMenNewsWomenFood & CookeryHealth & FitnessReader's Corner

ശ്രദ്ധിക്കുക! ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

കോഴിക്കോട്: കേരളത്തില്‍ മുഴുവന്‍ കോളറ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പത്തനം‌തിട്ടയിലെയും മലപ്പുറത്തെയും ഇതിനോടകം നടന്ന മരണങ്ങള്‍ കോളറ ബാധിച്ചായിരുന്നെന്നു സ്ഥിരീകരിച്ചു.

ഇതുവരെ, കോഴിക്കോട് ജില്ലയില്‍ അഞ്ച് കോളറ ബാധിതരെ കണ്ടെത്തി. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ച് കഴിഞ്ഞു. കേരളത്തിലെ എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഇതും സംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചു കഴിഞ്ഞു. മലിനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ്‌ രോഗാണുക്കള്‍ പൊതുവായി ശരീരത്തിലെത്തുന്നത്. ശരീരത്തിൽ കടക്കുന്ന ഇവ “കോളറാ ടോക്സിൻ” എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും അങ്ങനെ ഇത് വയറിളക്കത്തിന്‌ കാരണമാകുകയും ചെയ്യുന്നു. മനുഷ്യരുടെ മലവിസർജ്ജനം വഴി പുറത്താകുന്ന ഈ ബാക്ടീരിയകള്‍ നാം കുടിക്കുന്ന വെള്ളത്തിൽ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യും. ഇത്തരം ബാക്ടീരിയകള്‍ക്ക് വെള്ളത്തിൽ വളരെയധികം നേരം ജീവിക്കാന്‍ കഴിവുള്ളതിനാൽ ഇത്തരം രോഗം വേഗം പകരുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button