CinemaLatest NewsEntertainment

വിവാഹമോചനം നേടിയത് ഇതിനോ? നടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം

സോഷ്യൽ മീഡിയയിൽ ആരാണ് ഈ ഫോട്ടോ പോസറ്റ് ചെയ്തതെന്ന് അറിയില്ല. ആ ചിത്രത്തിന്‍റെ പേരില്‍ നാട്ടുകാരുടെ ചീത്തവിളി കേട്ടു മടുത്ത നടിക്ക് ഒടുവില്‍ നിയന്ത്രണം വിട്ടു. പരിധിവിട്ട് അഭിപ്രായം പറഞ്ഞയാള്‍ക്ക് എരിവും പുളിയും ചേര്‍ത്തു തന്നെ നല്ല മറുപടികൊടുത്തിരിക്കുകയാണ് നടി മലൈക. എല്ലാ പ്രശ്നങ്ങൾക്കും വഴിവച്ചത്, ഷോര്‍ട്ട്സ് ധരിച്ചുനില്‍ക്കുന്ന ഒരു ഫോട്ടോയാണ്. ഫോട്ടോയുടെ താഴെയുള്ള കമന്റുകളില്‍ തന്റെ വസ്ത്രത്തെ കളിയാക്കിക്കൊണ്ടും നടനും മുന്‍ ഭര്‍ത്താവുമായ അര്‍ബാസ് ഖാനുമായി ബന്ധപ്പെടുത്തിക്കൊണ്ടുമുള്ള കമന്റുകളാണ് നടിയെ പ്രധാനമായും പ്രകോപിപ്പിച്ചത്. കൂടാതെ, കുട്ടിട്രൗസറിട്ട് ജിമ്മിലും സലൂണിലുമെല്ലാം അവധിക്കാലം ആഘോഷിക്കുകയാണ് മലൈകയെന്നായിരുന്നു മറ്റൊരു കമന്റ്. നിങ്ങള്‍ക്ക് കാര്യമായി എന്തെങ്കിലും പണിയുണ്ടോ. അല്ലെങ്കില്‍ ഭര്‍ത്താവിന്റെ പണം കൊണ്ട് ജീവിക്കുകയാണോ എന്നും കമന്റില്‍ ഒരാള്‍ ചോദിച്ചിരുന്നു.

പണക്കാരനെ കല്യാണം കഴിച്ചിട്ടു വിവാഹമോചനം നേടി അതുവഴി കിട്ടുന്ന ജീവനാംശം കൊണ്ട് അടിച്ചുപൊളിച്ച് ജീവിക്കുന്നത് സിനിമാ താരങ്ങള്‍ക്കിടയില്‍ പതിവ് കാഴ്ച്ചയായിരിക്കുകയാണ്. മറ്റ് പല സെലിബ്രിറ്റികളെയും പോലെ മൗനം പാലിക്കാതെ അവസരത്തിനൊത്ത് പ്രതികരിക്കുകയായിരുന്നു മലൈക. എന്നെ കുറിച്ചറിയാത്തവര്‍ ആദ്യം അത് മനസിലാക്കാന്‍ ശ്രമിക്കണം. മാന്യതയ്ക്ക് നിരക്കാത്ത സംഭാഷണങ്ങളില്‍ ഞാന്‍ അഭിപ്രായം പറയാറില്ല. എല്ലാവരോടുമായി ഒന്നേ പറയാനുള്ളൂ, നിങ്ങളുടെ വിലപ്പെട്ട സമയം നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കൂ. 1998ല്‍ വിവാഹിതരായ മലൈകയും അര്‍ബാസ് ഖാനും ഔദ്യോഗികമായി പിരിഞ്ഞത് മാസങ്ങള്‍ക്ക് മുന്‍പാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button